സിംപിളായുണ്ടാക്കാം തൈര് മുളക് ചമ്മന്തി

curd and chili chammanthi
curd and chili chammanthi
ചേരുവകൾ
തൈര് മുളക് – 5 എണ്ണം
വെളിച്ചെണ്ണ -2 സ്പൂൺ
തേങ്ങ -1/2 കപ്പ്
കറിവേപ്പില – 1 തണ്ട്
പുളി – 1 നെല്ലിക്ക വലിപ്പം
ഉപ്പ് – 1 സ്പൂൺ
ചുവന്ന ഉള്ളി – 5 എണ്ണം
കാശ്മീരി മുളക് പൊടി -1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക
എണ്ണ ചൂടായതിന് ശേഷം അതിലേയ്ക്ക് തൈരു മുളക് ചേർക്കുക
tRootC1469263">
അത് നല്ലതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു മിക്‌സിയുടെ ജാറിലേയ്ക്ക് ചെറിയ ഉള്ളി, കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പും ചേർത്ത് ചതച്ചെടുക്കുക.
ചതച്ചെടുത്തതിലേയ്ക്ക് തേങ്ങയും കൂടി ചേർത്ത് വറുത്തു വെച്ചിട്ടുള്ള തൈര് മുളക് ചേർത്ത് കൊടുക്കുക
ശേഷം ആവശ്യത്തിന് തേങ്ങയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക

Tags