കപ്പ് കേക്ക് ഈസിയായി തയ്യാറാക്കാം

cupcake

ചേരുവകൾ:

    മൈദ -1 ഗ്ലാസ്
    പൊടിച്ച പഞ്ചസാര -3/4 ഗ്ലാസ്സ്‌
    ഓയിൽ -1/2 ഗ്ലാസ്
    പാൽ -1/4 ഗ്ലാസ്
    മുട്ട -3 എണ്ണം
    ബേക്കിംഗ് പൌഡർ -1 ടീസ്പൂൺ
    ബേക്കിംഗ് സോഡാ -ഒരു നുള്ള്
    ഉപ്പ് -ഒരു നുള്ള്
    വാനില എസ്സെൻസ് -1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു ബീറ്ററോ ഹാൻഡ് ബീറ്ററൊ എടുത്ത് മുട്ട മൂന്നും നന്നായി ബീറ്റ് ചെയ്തെടുക്കുക.ശേഷം അതിലേക് പൊടിച്ച പഞ്ചസാര ഇട്ട് നന്നായി വീണ്ടും ബീറ്റ്‌ ചെയ്​തു പതപ്പിച്ചെടുക്കുക. മൈദാ പൊടിയും, ഉപ്പും, ബേക്കിങ്‌ പൗഡറും, ബേക്കിംഗ് സോഡയും രണ്ടോ മൂന്നോ തവണ അരിപ്പയിൽ അരിച്ചെടുക്കുക. ഈ മിശ്രിതം നേരത്തെ പതപ്പിച്ചെടുത്ത മുട്ട പഞ്ചസാര മിശ്രിതത്തിലേക് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക, ഇടയ്ക്കിടെ ഓയിലും ഒഴിച്ച് കൊടുത്തു ഒരു തവി കൊണ്ട് യോജിപ്പിച്ചെടുക്കുക.

അതിലേക്ക്‌ വാനില എസ്സെൻസ് കൂടി ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക് പാൽ ചേർത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. കപ്പ് കേക്കിന്‍റെ കൂട്ട്‌ റെഡി. ഓവൻ പ്രീ ഹീറ്റ്‌ ചെയ്​തു വെക്കുക. കപ്പ് കേക്കിന്‍റെ മോൾഡിലേക് കുറച്ചുകുറച്ചായി മാവ് ഒഴിച്ച് കൊടുത്തു 180 -220 ഡിഗ്രിയിൽ 20 മിനിറ്റ്‌ ബേക് ചെയ്തെടുത്താൽ നമ്മുടെ പെർഫെക്റ്റ്‌ കപ്പ് കേക്ക് റെഡി.

 

Tags