ആരോഗ്യവും ഉന്മേഷവും പകരാൻ ഒരു പാത്രം ജീരകക്കഞ്ഞി മതി..
Jan 3, 2026, 16:20 IST
ആവശ്യമുള്ള സാധനങ്ങൾ:
ഉണക്കലരി – അര കിലോ
തേങ്ങ – അര മുറി
നല്ല ജീരകം – ഒരു ടീസ്പൂൺ
ചുവന്നുള്ളി – 5 അല്ലി
ആശാളി – കാൽ ടീസ്പൂൺ
ഉലുവ – അര ടീസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:
ഉണക്കലരി ആശാളി ഉലുവ മഞ്ഞൾപൊടി ഇവ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.
വെന്തതിനു ശേഷം തേങ്ങ നല്ല ജീരകം ചുവന്നുള്ളി ഇവ അരച്ച് ഒഴിക്കുക. ചൂടാകുമ്പോൾ ഇറക്കി വക്കുക. (ആശാളി ചില കടകളിലെ കിട്ടുകയുള്ളൂ.കിട്ടാത്തവർ ചേർക്കേണ്ടതില്ല.)
.jpg)


