കുക്കുമ്പര്‍ പച്ചടി തയ്യാറാക്കിയാലോ

fh

കുക്കുമ്പര്‍ ചുമ്മാ കഷ്ണങ്ങളാക്കി പ്ലേറ്റില്‍ ഇട്ട് കഴിക്കുന്നവരുണ്ട്.എന്നാൽ കുക്കുമ്പര്‍ കൊണ്ട് പച്ചടി ഉണ്ടാക്കി നിങ്ങള്‍ കഴിച്ചുനോക്കിയിട്ടുണ്ടോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം നമുക്കൊന്ന് തയ്യാറാക്കിയാലോ.

ചേരുവകള്‍

    കുക്കുമ്പര്‍-1 (ചീവിയെടുത്തത്)
    കട്ടി തൈര്- പുലിയുള്ളത് (ആവശ്യത്തിന്)
    നാളികേരം – ചിരകിയത് (ആവശ്യത്തിന്)
    പച്ചമുളക് – 2 എണ്ണം
    ഉപ്പ് – ആവശ്യത്തിന്
    കടുക്
    ഉണക്കമുളക്
    കറിവേപ്പില
    വെളിച്ചെണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം തന്നെ മിക്‌സിയില്‍ ആവശ്യത്തിന് ചിരകിവെച്ചിരിക്കുന്ന നാളികേരവും രണ്ട് പച്ചമുളകും കട്ടിയുള്ള തൈരും നല്ലപോലെ യോജിപ്പിച്ച് മിക്‌സില്‍ നല്ല വെണ്ണപോലെ അരച്ചെടുക്കണം. ശേഷം ചീവിവെച്ചിരിക്കുന്ന കുക്കുമ്പറില്‍ കുറച്ച് ഉപ്പ് വിതറി അതിലേക്ക് മഷിപോലെ മിക്‌സിയില്‍ അരച്ചെടുത്ത മിശ്രിതം കൂട്ടി കലര്‍ത്തുക. ശേഷം ഒരു മണ്‍ചട്ടിയില്‍ പാകത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത ശേഷം യോജിപ്പിച്ച് വെച്ചിരിക്കുന്ന ഈ കുക്കുമ്പര്‍ മിശ്രിതം ചട്ടിയിലേക്ക് ഒഴിക്കുക. പിന്നീട് കട്ടി കൂടി പോയെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കി തീ ഓഫ് ചെയ്ത് ഉച്ചയൂണിന് വിളമ്പാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക ഉച്ചയൂണിന്റെ കൂടെ മാത്രമല്ല രാത്രിയില്‍ ചപ്പാത്തിക്കൊപ്പമോ വൈകുന്നേരങ്ങളിലെ ഇടവേളകളിലോ ഈ വിഭവം നമുക്ക് കഴിക്കാം.

Share this story