ഫ്രഞ്ച് രുചി വീട്ടിൽ : എളുപ്പത്തിൽ ക്രസ്റ്റ്ലസ് ക്വീഷ്

Crustless

ചേരുവകൾ

മുട്ട – 4
കോളിഫ്ലവർ – 1/2 കപ്പ്
ബ്രൊക്കോളി – 1/2 കപ്പ്
സവാള – 1
ഒറിഗാനോ – 1/2 ടീസ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്
വറ്റൽ മുളകുപൊടി – 1/4 ടീസ്പൂൺ
ഹെവി ക്രീം – 1/4 കപ്പ്
പാൽ – 1/4 കപ്പ്
ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ചെറുതായി മുറിച്ച പച്ചക്കറികളെല്ലാം ഉപ്പും കുരുമുളകും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർത്ത് യോജിപ്പിച്ച് അവ്നിൽ 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഒരു ബൗളിൽ മുട്ട, ഉപ്പ്, കുരുമുളകുപൊടി, ഒറിഗാനോ,പാൽ, ഹെവി ക്രീം എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ഉണക്ക മുളക് പൊടിച്ചതും ഇതിൽ ചേർക്കാം. 

tRootC1469263">

ആദ്യം ബേക്ക് ചെയ്തു വച്ച വെജിറ്റബിൾ കൂട്ടിലേക്ക് ഈ മിശ്രിതം ഒഴിച്ച് 180 ഡിഗ്രിയിൽ 30 അല്ലെങ്കിൽ 35 മിനിറ്റ് ബേക്ക് ചെയ്യാം.

Tags