ഞൊടിയിടയില്‍ ക്രിസ്പി വട റെഡി

vada
vada
ചേരുവകള്‍
ചെറുപയര്‍ – 1 കപ്പ്
സവാള – 1
ഇഞ്ചി – 1 ചെറിയ കഷ്ണം
പച്ചമുളക് – 3
പെരുംജീരകം – 1 ടീസ്പൂണ്‍
അരിപ്പൊടി – 3 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കറിവേപ്പില – കുറച്ച്
മല്ലിയില – കുറച്ച്
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ അഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുക
കുതിര്‍ത്ത ചെറുപയറും പച്ചമുളക്, ഇഞ്ചി, പെരുംജീരകം എന്നിവ ചേര്‍ത്ത് വെള്ളം ഒട്ടും ചേര്‍ക്കാതെ അരയ്ക്കുക.
അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്തു യോജിപ്പിച്ചതിനു ശേഷം ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. വെറും അഞ്ച് മിനുട്ടിനുള്ളില്‍ ക്രിസ്പി ചെറുപയര്‍ വട തയ്യാര്‍

Tags