പഴംപൊരി ഇനി ഡബിൾ ക്രിസ്പി

pazhampori

അവശ്യ ചേരുവകൾ

മൈദ- 2 കപ്പ്
അരിപ്പൊടി- 4 ടേബിൾസ്പൂൺ
പഞ്ചസാര- 4 ടേബിൾസ്പൂൺ
യീസ്റ്റ്- 1 ടീസ്പൂൺ
വെള്ളം- ആവശ്യത്തിന്
നേന്ത്രപ്പഴം- 6
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് മൈദ, അരിപ്പൊടി, പഞ്ചസാര, യീസ്റ്റ് എന്നിവയെടുത്ത് മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ചിളക്കി മാറ്റി വെയ്ക്കാം. നന്നായി പഴുത്ത 6 നേന്ത്രപ്പഴം നടുവെ കീറിയെടുക്കാം. മാറ്റി വെച്ചിരിക്കുന്ന മാവിലേയ്ക്ക് അൽപ്പം ഉപ്പ് കൂടി ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ചേർത്ത് ചൂടാക്കാം. മുറിച്ചു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങൾ മാറ്റി വെച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം. ഇത് ചൂടോടെ കഴിക്കാം.

tRootC1469263">

Tags