ദോശ ക്രിസ്പിയും രുചികരവുമാക്കാൻ ഒരു നുറുങ്ങു വിദ്യ


ചേരുവകൾ
ചുവന്നുള്ളി
വറ്റൽമുളക്
ഉപ്പ്
തക്കാളി
അരി
ഉഴുന്ന്
വെള്ളം
നെയ്യ്
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും തലേദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കാം. 8 മണിക്കൂറെങ്കിലും അത് കുതിർത്തെടുക്കാം.
ശേഷം നന്നായി അരച്ച് പുളിക്കാൻ മാറ്റി വയ്ക്കാം.
ദോശ ചുടുന്നതിനു മുമ്പായി ഒരു തക്കാളി രണ്ട് കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുറച്ചു ചുവന്നുള്ളി ചേർക്കാം.
ഇതിലേയ്ക്ക് എരിവിനനുസരിച്ച് വറ്റൽമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ഒരുപാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ പുരട്ടാം.
പാൻ നന്നായി ചൂടായതിനു ശേഷം കീ കുറയ്ക്കാം. മാവിൽ നിന്നും ആവശ്യത്തിന് അതിലേക്കൊഴിച്ചു പരത്താം.
മാവ് വെന്തു വരുമ്പോൾ അരച്ചെടുത്ത മിശ്രിതം മുകളിൽ പുരട്ടി കൊടുക്കാം. അൽപം നെയ്യ് മുകളിൽ ഒഴിച്ചു വേവിക്കാം.
ഇരുവശവും വെന്തതിനു ശേഷം ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.