തയാറാക്കാം ബ്രെഡ് കൊണ്ടൊരു ക്രിസ്പി ഐറ്റം

crispy bread
crispy bread

ബ്രെഡ്– ആവശ്യത്തിന്

മുട്ട– 2

മുളക്പൊടി– കാൽ സ്പൂൺ

കുരുമുളക്പൊടി– കാൽ ടീസ്പൂണ്‍

പാൽ –കാൽ കപ്പ്

ഉപ്പ്– ആവശ്യത്തിന്

തയാറാക്കുന്നവിധം

ആവശ്യമുള്ള ബ്രെഡ് രണ്ടായി മുറിച്ചെടുക്കാം. റസ്കിന്റെ രൂപത്തിൽ. അതിൽ നിന്നും 4 ബ്രെഡ് എടുത്ത് മിക്സിയിൽ പൊടിച്ചെടുക്കാം. ശേഷം ഒരു ബൗളിലേക്ക് 2 മുട്ട പൊട്ടിച്ച് ഒഴിക്കാം. അതിലേക്ക് കാൽ സ്പൂൺ മുളക്പൊടിയും കാൽ ടീസ്പൂണ്‍ കുരുമുളക്പൊടിയും കാൽ കപ്പ് പാലും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ‍യോജിപ്പിക്കണം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം. ബ്രെഡ് മുങ്ങി കിടക്കുന്നപോലെ എണ്ണ ഒഴിക്കേണ്ട. ചൂടായ എണ്ണയിലേക്ക് രണ്ടായി മുറിച്ച ബ്രെഡ് മുട്ടയുടെ മിശ്രിതത്തിൽ മുക്കിയിട്ട് പൊടിച്ച ബ്രെഡിലും പൊതിഞ്ഞ് വറുത്തെടുക്കാം. കട്‍‍ലറ്റ് ചെയ്യുന്നതുപോലെ. മുട്ടയുടെ രുചിയിലൊരുമിച്ച നല്ല മൊരിഞ്ഞ ബ്രെഡ് റെഡി. എല്ലാവർക്കും ഇഷ്ടപ്പെടും ഇൗ വിഭവം.

Tags