ക്രിസ്പി ബട്ടൂര വീട്ടിലുണ്ടാക്കാം

Great Batura with the same taste as the ones you get in the shops
Great Batura with the same taste as the ones you get in the shops
ചേരുവകൾ
മൈദ -1 കപ്പ്
ഗോതമ്പു പൊടി – 1/2 കപ്പ്
തൈര് – 1/2 കപ്പ്
പാൽ – 1/4 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂൺ
യീസ്റ്റ് – 1/2 ടീസ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
തൈര്, കുറച്ചു പാൽ എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക.
മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാൽ എന്നിവ ചേർത്തു കുഴച്ചെടുക്കുക.
അതിനുശേഷം മുകളിൽ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക.
ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം.
ശേഷം പരത്തി എടുത്തു, എണ്ണ മീഡിയം ചൂടിൽ നന്നായി ചൂടായ ശേഷം അതിൽ ഇട്ടു വറുത്തെടുക്കാം

Tags