നല്ല മൊരിഞ്ഞ വെജിറ്റബിള്‍ കട്‌ലറ്റ്

Healthy tuna cutlets, a favorite of children and adults
Healthy tuna cutlets, a favorite of children and adults

ക്രിസ്പിയാണ് സ്‌പൈസിയും, നല്ല മൊരിഞ്ഞ വെജിറ്റബിള്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്- അരകപ്പ്

സവാള- കാല്‍കപ്പ് പൊടിയായി അരിഞ്ഞത്

പച്ച മുളക്- പൊടിയായിഅരിഞ്ഞത് ഒരു ടീസ്പൂണ്‍

tRootC1469263">

ഇഞ്ചി- അരടീസ്പൂണ്‍

വെളുത്തുള്ളി- ഒരു ടീസ്പൂണ്‍

കാരറ്റ് ഗ്രേറ്റ് ചെയ്തത്- അര കപ്പ്

ഗ്രീന്‍പീസ് പുഴുങ്ങിപൊടിച്ചത്- കാല്‍ കപ്പ്

പെരിംജീരകംപൊടി- ഒരു ടീസ്പൂണ്‍

ഗരംമസാല- അര ടീസ്പൂണ്‍

പുതിനയില, വേപ്പില- ഒരു ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

പത്തിരി പൊടി- 4 ടീസ്പൂണ്‍

കോണ്‍ഫ്ളോര്‍- 2 ടീസ്പൂണ്‍

റവ- അര കപ്പ്

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള വഴറ്റുക

ഇതിലേക്ക് കാരറ്റ്, ഉരുളക്കിഴങ്ങ് ഗ്രീന്‍പീസ് എന്നിവകൂടി ചേര്‍ത്ത് ഇളക്കാം.

ഉപ്പും, ഗരംമസാലയും പെരിംജീരകപൊടിയും പുതിനയും വേപ്പിലയും കുരുമുളക്പൊടിയും മിക്സ് ചെയ്യുക

തണുത്ത ശേഷം നന്നായി കുഴച്ച് ഇഷ്ടപ്പെട്ട ആകൃതി യില്‍ പരത്തിവെക്കുക.

പത്തിരി പൊടി, കോണ്‍ഫ്ളോര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കലക്കക്കുക

റവ മിക്സിയില്‍ പൊടിച്ചു വെക്കുക

പരത്തി വെച്ച് കട്ലറ്റ് കലക്കി വെച്ച് മാവില്‍മുക്കി റവയില്‍ പൊതിഞ്ഞു എണ്ണയില്‍ വറുത്തു എടുക്കുക.

Tags