നല്ല മൊരിഞ്ഞ റവ വട കഴിച്ചിട്ടുണ്ടോ?

vada recipe

    റവ – ഒരു കപ്പ്
    ഉപ്പ് – അര ടീസ്പൂൺ
    സവാള – കാൽ കപ്പ്  (ചെറുതായി അരിഞ്ഞത്)
    ഇഞ്ചി – ഒരു ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
    പച്ചമുളക് –  രണ്ട് എണ്ണം വട്ടത്തിൽ അരിഞ്ഞത്
    മല്ലിയില – രണ്ട് ടേബിൾ സ്പൂൺ  (ചെറുതായി അരിഞ്ഞത്),
    കറിവേപ്പില – ഒരു ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
    തൈര് –  മുക്കാൽ കപ്പ്
     വെള്ളം – 2 ടേബിൾ സ്പൂൺ
     ബേക്കിംഗ് സോഡാ – ഒരു നുള്ള്
     കുരുമുളകുപൊടി –  1/2 ടീസ്പൂൺ
     എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം
ബേക്കിങ് സോഡയും കുരുമുളകുപൊടിയും ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും നന്നായി കുഴച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ബേക്കിംഗ് സോഡയും കുരുമുളകുപൊടിയും ചേർത്ത് നന്നായി മയത്തിൽ കുഴച്ച് വടയുടെ ഷേപ്പിൽ മീഡിയം ചൂടുള്ള എണ്ണയിൽ ഇട്ട് വറുത്ത് കോരണം  ചട്നിക്കൊപ്പം വിളമ്പാം

Tags