വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സോഫ്റ്റും ക്രിസ്പിയും ഉഴുന്നു വട
ചേരുവകൾ
ഉഴുന്ന് പരിപ്പ്- കാൽ കിലോ
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്- 10 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
പച്ചമുളക് – എരിവനുസരിച്ച് ചേർക്കാം
കുരുമുളക് ചതച്ചത് – ഒരു ടീസ്പൂൺ
കറിവേപ്പില ചെറുതായി അരിഞ്ഞത്- ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
എണ്ണ- വറുക്കാൻ പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് 5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച്, കഴുകി വൃത്തിയാക്കിയതിനു ശേഷം അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അതിനു ശേഷം ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കുരുമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക.
ഇങ്ങനെ ഈ കൂട്ട് അര ദിവസം വച്ചാൽ അത് പുളിച്ചു പൊങ്ങും. അതിനു ശേഷം ഒന്ന് കൂടി കുഴച്ചു വടയുടെ രൂപത്തിൽ കയ്യിലെടുത്തു പരത്തി അതിന്റെ നടുവിൽ ദ്വാരം ഉണ്ടാക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായാൽ വട അതിലിട്ടു വറുക്കാം.
.jpg)


