രാവിലത്തെ തിരക്കിന് ഒരു എളുപ്പ വിഭവം; ക്രിസ്പിയായ റവ ദോശ റെസിപ്പി
ചേരുവകൾ
റവ – 1 1/2 ഗ്ലാസ്
മുട്ട – 1
വെള്ളം – 1 ഗ്ലാസ് (കുതിർക്കാൻ) + 1 ഗ്ലാസ് (അരയ്ക്കാൻ)
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട് (അരിഞ്ഞത്)
വെളിച്ചെണ്ണ – 1-2 ടീസ്പൂൺ (ഓരോ ദോശയ്ക്കും)
തയ്യാറാക്കുന്ന വിധം
1 1/2 ഗ്ലാസ് റവ 1 ഗ്ലാസ് വെള്ളത്തിൽ 5 മിനിറ്റ് കുതിർക്കാൻ വെക്കുക.
tRootC1469263">കുതിർന്ന റവ മിക്സിയുടെ ജാറിലേക്ക് മാറ്റി, 1 മുട്ട, 1 ഗ്ലാസ് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ദോശമാവിന്റെ അയവിൽ അരച്ചെടുക്കുക.
അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി, അരിഞ്ഞ കറിവേപ്പില ചേർത്ത് ഇളക്കുക.
ഒരു ദോശ തവ മീഡിയം തീയിൽ ചൂടാക്കി, അല്പം വെളിച്ചെണ്ണ പുരട്ടുക.
മാവ് ഒഴിച്ച് വട്ടത്തിൽ പരത്തി, 1 ടീസ്പൂൺ വെളിച്ചെണ്ണ തൂകി, ദോശയുടെ അടിഭാഗം ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വേവിക്കുക.
ദോശ തിരിച്ചിട്ട് 30-40 സെക്കൻഡ് കൂടി വേവിച്ച് ചൂടോടെ വിളമ്പുക.
.jpg)


