10 മിനിറ്റിൽ കിടിലൻ മൊരിഞ്ഞ ദോശ
Feb 24, 2026, 18:35 IST
ചേരുവകൾ
അരിപ്പൊടി - 1 കപ്പ്
കടലമാവ് 1/4 കപ്പ്
തൈര് - 1/2 കപ്പ്
ഉരുളക്കിഴങ്ങ് - 1
കുതിർത്ത ഉണക്ക മുളക്- 4
വെളുത്തുളളി/- 3
ഉപ്പ് - 1/2 ടീസ്പൂൺ
സോഡപ്പൊടി 1/4 ടീസ്പൂൺ
വെള്ളം - 1/2 കപ്പ്
തയാറാക്കുന്നവിധം
ഒരു മിക്സിയിൽ അരിപ്പൊടി, കടലമാവ്, തൈര്, ഉരുളക്കിഴങ്ങ്, കുതിർത്ത ചുവന്ന മുളക്, വെളുത്തുള്ളി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കാം. ഈ മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ബേക്കിങ് സോഡ ചേർത്ത് നന്നായി ഇളക്കുക. ദോശ തവ ചൂടാക്കി ദോശ ചൂട്ടെടുക്കാം. ദോശയുടെ ചുറ്റും നെയ്യ് ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക. ക്രിസ്പി ദോശ ഉണ്ടാക്കാം.
tRootC1469263">.jpg)


