നല്ല ക്രിസ്പി ചിക്കന്‍ വട തയ്യാറാക്കിയാലോ ?

masala vada

ചേരുവകള്‍

ചിക്കന്‍- കാല്‍ കിലോ

കടലപ്പരിപ്പ്- 50 ഗ്രാം

ചെറുപയര്‍ പരിപ്പ്- 50 ഗ്രാം

സവാള- ഒന്ന്

ഗരം മസാല- ഒന്നര സ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

പെരുംജീരകം- ഒരു സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍

ഉണക്കമുളക്- അഞ്ചെണ്ണം

പച്ചമുളക്- മൂന്നെണ്ണം

കറിവേപ്പില, മല്ലിയില- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തു വയ്ക്കുക.

ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം.

ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്സിയില്‍ അരച്ചെടുക്കുക.

ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം.

ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേര്‍ക്കാം.

പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.

Tags