ഏത്തയ്ക്കാപ്പം ക്രിസ്പിയായില്ലേ

Banana Flambe
Banana Flambe
ആവശ്യമായ ചേരുവകൾ
നന്നായി പഴുത്ത ഏത്തപ്പഴം – ഒരു കിലോ
പുട്ടുപൊടി – ഒരു കപ്പ്
മൈദ – അരക്കപ്പ്
ഉപ്പ് – ഒരു നുള്ള്
സോഡാ ബൈ കാർബണേറ്റ് – 1/4 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
പഞ്ചസാര – നാലു ടേബിൾ സ്പൂൺ
വെള്ളം – ഒന്നേമുക്കാൽ കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഏത്തപ്പഴം ഓരോന്നും രണ്ടായി മുറിച്ച്, ഓരോ കഷണവും രണ്ടായി പിളർന്നു വയ്ക്കണം. ഒരു ബൗളിൽ പുട്ടുപൊടി, മൈദ, ഉപ്പ്, സോഡാ ബൈ കാർബണേറ്റ്, ജീരകം, പഞ്ചസാര എന്നിവ യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്കു വെള്ളം അൽപ്പം അൽപ്പം വീതം ചേർത്ത് കട്ടിയുള്ള മാവു തയാറാക്കണം. എണ്ണ ചൂടാക്കി ഓരോ കഷണം ഏത്തപ്പഴവും മാവിൽ മുക്കി, ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക
tRootC1469263">

Tags