കടയിലെ ഐസ്ക്രീം മറന്നേക്കൂ; വീട്ടിലുണ്ടാക്കാം ക്രീമി വാനില ഐസ്ക്രീം!
ചേരുവകൾ
പാൽ ക്രീം – 175 ഗ്രാം
പാൽ – 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു – 2 മുട്ടയുടേത്
കളർ , ഫ്ലേവർ – വാനില ( ഇഷ്ട്ടമുള്ളത് എടുക്കാം )
ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം
ഒരു പാത്രത്തിൽ പാലും ക്രീമും ചേർത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.
ചൂടായി കഴിയുമ്പോൾ ഇതിലേയ്ക്ക് പഞ്ചസാര ചേർത്തു ഇളക്കുക.
ഇതിൽ നിന്നും ആവി വരാൻ തുടങ്ങിയാൽ മുട്ടയുടെ വെള്ളക്കരു ചേർത്ത് നന്നായി ഇളക്കുക.
അതിനു ശേഷം അടുപ്പിൽ നിന്നും വാങ്ങി കളർ ആവശ്യമെങ്കിൽ ചേർത്ത് ഒരു മിക്സിയിൽ ഇട്ട് ഒന്നു അടിച്ചെടുക്കുക.
അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാർട്ട്മെന്റില് വെച്ചു തണുക്കുവാൻ അനുവദിക്കുക.
4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേർക്കാവുന്നതാണ്.
ഈ മിക്സ് ഒന്നു കൂടി മിക്സിയിൽ ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്രീസറിൽ വെച്ചു തണുപ്പിക്കുക.
ഒന്നു രണ്ടു മണിക്കൂർ കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.
ഇനി ഒന്നുകൂടി പുറത്തെടുത്തു മിക്സിയിൽ അടിക്കുക ….ഈ ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.
.jpg)

