കൊതിപ്പിക്കും രുചിയിൽ ക്രീമി ഓറിയോ ഷേക്ക്; വീട്ടിലെ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം

OreoShake

ആവശ്യമായ ചേരുവകൾ:
​ഓറിയോ ബിസ്ക്കറ്റ്: 6-7 എണ്ണം
​ഫ്രീസ് ചെയ്ത പാൽ: 1 കപ്പ് (നല്ല കട്ടി കിട്ടാൻ)
​ചെറുപഴം: 1 എണ്ണം (നല്ല ക്രീമി ടെക്സ്ചർ ലഭിക്കാൻ)
​കൊക്കോ പൗഡർ: 1 ടീസ്പൂൺ
​ഡാർക്ക്/മിൽക്ക് ചോക്ലേറ്റ്: അല്പം (ചോക്ലേറ്റ് ടേസ്റ്റ് കൂട്ടാൻ)
​ഫ്രഷ് ക്രീം: 1 ടേബിൾ സ്പൂൺ (നല്ല റിച്ച്നെസ്സ് കിട്ടാൻ)
​പഞ്ചസാര: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

​മിക്സിയുടെ ജാറിലേക്ക് ഓറിയോ ബിസ്ക്കറ്റും ചെറുപഴവും ചേർക്കുക. 
​ഇതിലേക്ക് ഫ്രീസ് ചെയ്ത പാൽ, കൊക്കോ പൗഡർ, ചോക്ലേറ്റ് കഷ്ണങ്ങൾ, ഫ്രഷ് ക്രീം, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. 
​ഒരു ഗ്ലാസിൻ്റെ വശങ്ങളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ചു അലങ്കരിക്കുക.
​തയ്യാറാക്കിയ കൂട്ട് ഗ്ലാസിലേക്ക് പകർന്നു, മുകളിൽ കുറച്ച് ഓറിയോ ബിസ്ക്കറ്റ് ക്രഷ് ചെയ്തത് വിതറി സെർവ് ചെയ്യാം.

Tags