ക്രീമി ചിക്കൻ സൂപ്പ് തയാറാക്കിയാലോ ?

google news
soup

ചേരുവകൾ

ചിക്കൻ - 200 ഗ്രാം

മൈദ - 1  ടേബിൾ സ്പൂണ്‍

വെണ്ണ - 1 ടേബിൾസ്പൂണ്

കുരുമുളകുപൊടി - 1/4 ടീസ്പൂണ് + 1/4 ടീസ്പൂണ്

ഉപ്പ് - 1/4 + 1/4 ടീസ്പൂൺ

വെള്ളം - 1/2 കപ്പ്

സ്പ്രിംഗ് ഓണിയൻ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ ചിക്കൻ, 1/4 ടീസ്പൂൺ കുരുമുളക്, 1/4 ടീസ്പൂൺ ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ 2 വിസിൽ വരെ വേവിക്കുക ..

തണുത്തു കഴിഞ്ഞാൽ ചിക്കൻ പുറത്തെടുത്ത് ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു ചൂടുള്ള സോസ് പാനിൽ വെണ്ണ ചേർക്കുക. തീ വളരെ കുറയ്ക്കുക, അല്ലാത്തപക്ഷം വെണ്ണ കരിഞ്ഞു പോകും.

മൈദ ചേർത്ത് 5 മിനിറ്റ് വഴറ്റാം. ഇതിലേക്ക് പാൽ ചേർത്ത് നന്നായി ഇളക്കാം. പാൽ മിശ്രിതം നേരിയ കട്ടിയാകുന്നതുവരെ വേവിക്കുക.ഇനി ചിക്കൻ കഷണങ്ങൾ, അരിഞ്ഞ വെളുത്തുള്ളി, ചിക്കൻ സ്റ്റോക്ക് എന്നിവ ചേർക്കുക. നിങ്ങൾക്ക് ആവശ്യമുള്ള കട്ടി ലഭിക്കുന്നതുവരെ പാചകം ചെയ്യാം. അരിഞ്ഞ സ്പ്രിംഗ് ഒനിയനും ചേർത്ത് തീ ഓഫ് ചെയ്യുക. 5 മുതൽ 10 മിനിറ്റ് വരെ അടച്ച് വയ്ക്കാം. രുചിയൂറും ക്രീമി സൂപ്പ് റെഡി.

Tags