ക്രീമി ബട്ടർസ്കോച്ച് ഐസ്ക്രീം

Butterscotch ice cream to cool down in the hot weather

ചേരുവകൾ

പാൽ – 2 കപ്പ്
ഫ്രെഷ് ക്രീം – 1 കപ്പ്
പഞ്ചസാര – 1/2 കപ്പ്
ബട്ടർ – 1 ടേബിൾസ്പൂൺ
കശുവണ്ടി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ബട്ടർ ചൂടാക്കി കശുവണ്ടി അല്പം വറുത്തെടുക്കുക. മാറ്റിവെക്കുക.
അതേ പാനിൽ 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കരമൽ തയ്യാറാക്കുക (ഇളം തവിട്ട് നിറമാകുന്നത് വരെ).
പാൽ ചൂടാക്കി ബാക്കി പഞ്ചസാര ചേർത്ത് ലയിപ്പിക്കുക.
തണുത്ത ശേഷം ക്രീവും കരമലും ചേർത്ത് നന്നായി ഇളക്കുക.
അവസാനം വറുത്ത കശുവണ്ടി ചേർത്ത് ഫ്രീസറിൽ 8 മണിക്കൂർ വെക്കുക.
ഇടയ്ക്ക് ഒരിക്കൽ ബീറ്റുചെയ്താൽ കൂടുതൽ ക്രീമിയായിരിക്കും.

tRootC1469263">

Tags