ക്രീം ബൺ വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ
മൈദ – 2 കപ്പ്
ഈസ്റ് – ഒരു സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്
പാൽ – 2 വലിയ സ്പൂൺ
ബട്ടർ – ചെറിയ അളവിൽ
തയ്യാറാക്കേണ്ട രീതി:
മൈദാ ഒരു ബൗളിൽ എടുത്ത് മറ്റുള്ള ചേരുവകൾ ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴക്കുക. പത്ത് മിനിറ്റോളം കുഴച്ച ശേഷം 1 മണിക്കൂർ പൊങ്ങാനായി അടച്ചു വെക്കുക. ഒരു മണിക്കൂറിന് ശേഷം ഉരുളകളാക്കി ഒന്നമർത്തി, കുറച്ച് അകലത്തിൽ എണ്ണ തേച്ച ട്രേയിൽ പൊങ്ങാൻ വെക്കുക. ചെറിയ തീയിൽ എണ്ണ ചൂടാക്കി ഓരോന്നായി പൊരിച്ചെടുക്കുക. ചൂടാറിയാൽ ബട്ടർ ക്രീം തേക്കാം. നടുവിൽ ചെറിയ കീറലുണ്ടാക്കി ക്രീം തേച്ചു കൊടുക്കാം.
tRootC1469263">ബട്ടർ ക്രീം എങ്ങനെ തയ്യാറാക്കം – 300 ഗ്രാം ബട്ടറിൽ മുക്കാൽ കപ് പൊടിച്ച പഞ്ചസാര, കുറച്ച് പാൽ എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്‌തു ബട്ടർ ക്രീം തയ്യാറാക്കാം.
.jpg)


