ഞണ്ട് കൊണ്ട് ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാം ..

Special crab roast

ചേരുവകള്‍

1. ഞണ്ട് – 1 കിലോ
2. ഉള്ളി (സവാള) – 3 എണ്ണം അരിഞ്ഞത്
3. തക്കാളി (വലുത്) -2 എണ്ണം
4. ചെറിയ ഉള്ളി – 12 എണ്ണം
5. ഇഞ്ചി – ഒരു കഷ്ണം
6. വെളുത്തുള്ളി – 2 അല്ലി
7. വലിയ ജീരകം- 1 ടീസ്പൂണ്‍
8, ഉലുവ -1 ടീസ്പൂണ്‍
9. വറ്റല്‍ മുളക് – 4 എണ്ണം
10. വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
11. പച്ച മുളക് – 3 എണ്ണം
12. ഉപ്പ് – ആവശ്യത്തിന്
13. കറി വേപ്പില – ആവശ്യത്തിന്
14. മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
15. കശ്മീരി ചില്ലി പൗഡര്‍ -1 ടേബിള്‍ സ്പൂണ്‍
16. കുരുമുളക് പൊടി – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, ജീരകം, ഉലുവ എന്നിവ പാകത്തിന് അരച്ചെടുക്കുക.ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അരിഞ്ഞ സവാള ചേര്‍ക്കുക.

അതിലേക്ക് അരച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, ജീരകം, ഉലുവ എന്നിവ ചേര്‍ക്കുക.മസാലയും സവാളയും പാകത്തിനാകുമ്പോള്‍ പച്ചമുളകും തക്കാളി അരിഞ്ഞതും ചേര്‍ക്കണം.
കറിവേപ്പില, മഞ്ഞള്‍പൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി, ഉപ്പ് എല്ലാം ചേര്‍ത്ത് വഴറ്റണം.

ഇതിലേക്ക് വൃത്തിയാക്കിയ ഞണ്ടു കക്ഷണങ്ങള്‍ ചേര്‍ക്കുക
ഒന്നര ഗ്ലാസ് ചൂട് വെള്ളം ചേര്‍ത്ത് ഉരുളി മൂടിവെച്ച് 12 മിനിറ്റ് വേവിച്ചെടുക്കുക
അവസാനം കറിയുടെ മുകളില്‍ പച്ച വെളിച്ചെണ്ണ തൂകി കൊടുക്കുക.

 

Tags