നാവിൽ കൊതിയൂറും നാടൻ സ്റ്റൈൽ ഞണ്ട് മസാല ഇനി വീടുകളിൽ എളുപ്പത്തിൽ തയ്യാറാക്കാം

crab masala

ചേരുവകൾ

    ഞണ്ട് – 500 ഗ്രാം, വൃത്തിയാക്കി കഷണങ്ങളാക്കിയത്

    സവാള – 2 എണ്ണം, അരിഞ്ഞത്

    തക്കാളി – 2 എണ്ണം

    ഇഞ്ചി – 1 ടീസ്പൂൺ, അരിഞ്ഞത്

    വെളുത്തുള്ളി – 1 ടീസ്പൂൺ, അരിഞ്ഞത്

    പച്ചമുളക് – 2 എണ്ണം

    കറിവേപ്പില – 2 തണ്ട്

    മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    മുളകുപൊടി – 1½ ടീസ്പൂൺ

    മല്ലിപ്പൊടി – 2 ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    തേങ്ങാപ്പാൽ – ½ കപ്പ്

    എണ്ണ – 3 ടേബിൾസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഞണ്ടിൽ ¼ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ച് ഉപ്പും ചേർത്ത് 10 മിനിറ്റ് മാറ്റിവയ്ക്കുക.

    ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും പച്ചമുളകും ചേർക്കുക.

    സവാള ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.

    തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക.

    തീ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് 1 മിനിറ്റ് വഴറ്റുക.

    ഞണ്ട് ചേർത്ത് മസാല നന്നായി പുരട്ടുക. ½ കപ്പ് വെള്ളം ചേർത്ത് മൂടിവെച്ച് ഏകദേശം 8–10 മിനിറ്റ് വേവിക്കുക.

    തേങ്ങാപ്പാലും ഗരം മസാലയും ചേർത്ത് 2–3 മിനിറ്റ് കൂടി ചെറുതീയിൽ വേവിക്കുക.

    അവസാനം കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം.
 

Tags