സീഫുഡ് പ്രേമികൾക്കായി ഒരു സ്പെഷ്യൽ വിഭവം
ചേരുവകൾ
ഞണ്ട് —6
സവാള ചെറുതായി അറിഞ്ഞത് –2
ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത് -1 /2 കപ്പ്
ഇഞ്ചി —
വെളുത്തുള്ളി…
തക്കാളി അരിഞ്ഞത് –1
പച്ചമുളക് രണ്ടായി പിളർന്നത് –3
പിരിയാൻ മുളക് പൊടി—1 1 /2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി —1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1 ടീ സ്പൂൺ
ഗരം മസാല –3 /4 ടീ സ്പൂൺ
tRootC1469263">കുടം പുളി–1 വലിയ കഷ്ണം
ഉപ്പു —
കറിവേപ്പില
വെള്ളം —2 കപ്പ്
വെളിച്ചെണ്ണ–2 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
(ഞണ്ട് ,കാലും
കയ്യുമെല്ലാം ഓടിച്ചു മാറ്റി,തോടിളക്കി,വൃത്തിയാക്കി ,രണ്ടായി മുറിച്ചു കഴുകിയെടുക്കുക..അതിന്റെ കാലുകൾ തോട് കുറച്ചു പൊട്ടിച്ചു കളഞ്ഞിട്ടു ഇതിന്റെ കൂടെ ഇടാം
ചട്ടിയിൽ ഞണ്ടും ,മല്ലിപ്പൊടി,മുളക് പൊടി,മഞ്ഞൾപ്പൊടി ,കുടംപുളി,ഉപ്പു ഒന്നിച്ചാക്കി ,രണ്ടു കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക..
വെന്തു ചാര് പകുതിയായി വറ്റുമ്പോ തീ ഓഫ് ആക്കുക…
ചീന ചട്ടിയിൽ എണ്ണ ചൂടാക്കി,വെളുത്തുള്ളി ,ഇഞ്ചി,ചെറിയ ഉള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക…
ബ്രൌൺ നിറമാകുമ്പോൾ തക്കാളിയും ചേർത്തു വഴറ്റുക….അതിനു ശേഷം വേവിച്ച ഞണ്ട് ചാറോട് കൂടി ഇതിലേക്ക് ഒഴിച്ച് കറിവേപ്പിലയും ചേർത്തു ,ചെറു തീയിൽ വേവിക്കുക…
ചാറു ആവശ്യത്തിനു വറ്റി കുഴഞ്ഞ പാകമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക…ഞണ്ട് മസാല റെഡി
.jpg)


