ഞണ്ടു പൊരിച്ചത് തയ്യാറാക്കിയാലോ ?
Feb 5, 2025, 13:35 IST


ഞണ്ടു പൊരിച്ചത് ഈസി ആയി ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
1. ഇടത്തരം വലുപ്പമുള്ള ഞണ്ട് – അരക്കിലോ
2. മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഞണ്ടു കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവയും അല്‍പം വെള്ളവും ചേര്‍ത്തു വേവിക്കുക. വെന്ത ശേഷം, വെള്ളത്തോടു കൂടി ചീനച്ചട്ടിയിലാക്കി നന്നായി വറ്റിക്കുക. ഇതിലേക്കു വെളിച്ചെണ്ണ ചേര്‍ത്തു നന്നായി വരട്ടിയെടുത്തു ചൂടോടെ വാങ്ങുക.