കുരുമുളക് മണക്കുന്ന ഷാപ്പ് സ്റ്റൈൽ ഞണ്ട് കറി
ആവശ്യമുള്ള സാധനങ്ങൾ
ഞണ്ട്
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
സവാള
മഞ്ഞൾ, മല്ലി, മുളക്, ഉലുവ, പെരുംജീരകം -പൊടിച്ചത്
കുരുമുളക് പൊടി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കുറച്ചു ഞണ്ട് വൃത്തിയാക്കി തോടോട്കൂടി വേവിക്കുക. അതിനുശേഷം അതിന്റെ തോട് മാറ്റുക. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് കുറച്ചു സവാള കൂടി ചേർത്ത് നന്നായി വഴറ്റി മഞ്ഞൾ, മല്ലി, മുളക്, ഉലുവ, പെരുംജീരകം എന്നിവയുടെ പൊടി ചേർത്ത് ഇളക്കി വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിൽ വേവിച്ചു തോട് കളഞ്ഞു വച്ചിരിക്കുന്ന ഞണ്ടിട്ട് കുറച്ചു കുരുമുളക് പൊടിയും ഗരംമസാലയും കറിവേപ്പിലയും ചേർത്തിളക്കി അല്പം വെളിച്ചെണ്ണയൊഴിച്ച് മൂടിവച്ച് വെള്ളം വറ്റി നന്നായി കുറുകുന്നതുവരെ വേവിക്കുക. ഇനി ആ മൂടിയോന്നു തുറന്നു നോക്കൂ… നമ്മുടെ ഞണ്ട് കറി റെഡി.
.jpg)

