മനസും ശരീരവും തണുക്കാൻ പുതിന നാരങ്ങ മോജിറ്റോ
Mar 5, 2025, 12:15 IST


അതിനായി ആവശ്യം ചേരുവകൾ
പുതിനയില – 10 ഇല
ചെറുനാരങ്ങ – 2 ചെറിയ കഷ്ണം
നാരങ്ങ ജ്യൂസ് – 2 ടേബിൾ സ്പൂൺ
ഉപ്പ് – 1 നുള്ള്
സോഡ – 500 മില്ലി
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ് പൊടിച്ചത്
തയ്യാറാക്കുന്നതിനായി പുതിനയില, നാരങ്ങ അരിഞ്ഞു വെച്ചിരിക്കുന്നത്, പഞ്ചസാര, ഉപ്പ് എന്നിവ എല്ലാം കൂടി ചേർത്ത് നന്നായി ഒന്ന് ചതച്ചെടുക്കുക. ഈ ചതച്ചെടുത്ത് എല്ലാം കൂടി ഗ്ലാസ്സിലേക്കു ഇടുക, ശേഷം ഇതിലേക്ക് സോഡാ ഒഴിക്കുക. ഓരോ സ്പൂൺ ചെറുനാരങ്ങാ നീരും, ഐസ് ക്യൂബ്‌സും സോഡയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് കുടിക്കാം.