അടിപൊളി ഷവായ ഉണ്ടാക്കാം

അടിപൊളി ഷവായ ഉണ്ടാക്കാം
അടിപൊളി ഷവായ ഉണ്ടാക്കാം

അവശ്യ ചേരുവകൾ

തക്കാളി – 1 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
മല്ലിയില – 1 കൈപ്പിടി
കാശ്മീരി മുളകുപൊടി – 3 ടേബിള് സ്പൂണ്‍
മഞ്ഞൾപ്പൊടി – 1/2 ടേബിള് സ്പൂണ്‍
ഗരം മസാല – 1/2 ടേബിള് സ്പൂണ്‍
മല്ലിപ്പൊടി – 1/4 ടേബിള് സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള് സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 1 ടേബിള് സ്പൂണ്‍
വെള്ളം – 3 ടേബിള് സ്പൂണ്‍
എണ്ണ- വറുത്തെടുക്കാൻ ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് തക്കാളി, ചെറിയുള്ളി, മല്ലിയില, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്തു കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ വിനാഗിരി, കുറച്ച് വെള്ളം എന്നിവയും ചേർത്തു കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക. ഈ അരച്ചെടുത്ത പേസ്റ്റ് ചിക്കനിലെല്ലാം നന്നായിട്ട് തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂർ ഒന്ന് മാറ്റി വെക്കുക.

അരമണിക്കൂറിന് ശേഷം, ചിക്കൻ കുക്കറിൽ വെച്ച് ഹൈ ഫ്ലെയിമിൽ മൂന്ന് വിസിൽ വേവിച്ചെടുക്കുക. എയറൊക്കെ പോയശേഷം കുക്കർ തുറക്കുക. നല്ല ചൂടായ എണ്ണയിലേക്ക് വേവിച്ച ചിക്കൻ പീസുകൾ ഇട്ടു കൊടുത്തിട്ട് രണ്ടു വശവും നന്നായിട്ടൊന്ന് മൊരിപ്പിച്ചെടുക്കുക.

ചിക്കൻ വറുത്തെടുത്ത അതേ എണ്ണയിലേക്ക് തന്നെ കുക്കറിൽ ബാക്കിയുള്ള ഗ്രേവിയും കൂടി ഒഴിച്ചു കൊടുക്കുക. ഈ ഗ്രേവി നന്നായിട്ട് തിളപ്പിച്ചെടുക്കുക. തിളച്ച ഗ്രേവിയിലേക്ക്, വറുത്ത ചിക്കൻ പീസുകളും കൂടെ ചേർത്തു കൊടുത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്തെടുക്കുക. രണ്ട് മിനിറ്റ് കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക. ഇപ്പോൾ, നല്ല അടിപൊളി ഷവായ ടേസ്റ്റിലുള്ള ചിക്കൻ ഫ്രൈ റെഡിയായിട്ടുണ്ട്.

Tags