മീന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇടാ അടിപൊളി റെസിപ്പി

google news
fish biriyani

മീൻ ബിരിയാണിയ്ക്ക് ആവശ്യമായവ
* നെയ്മീൻ – അര കിലോ
* മഞ്ഞൾപൊടി – അര tsp
* സവാള – 2 വലുത്. കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
* തൈര് -2 tbsp
* തക്കാളി – 1 വലുത്
* ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 tbsp
* പച്ചമുളക് – 6 എണ്ണം ചതച്ചത്
* ഗരം മസാല -അര tsp
* കുരുമുളക്പൊടി – അര tsp
* മല്ലിയില പൊതീന കാൽ കപ്പ് വീതം
* ഉപ്പു ആവിശ്യത്തിന്
* ഓയിൽ ആവിശ്യത്തിന്
ജീരകശാല റൈസ് -2 കപ്പ്
നെയ് – 4 tbsp
പട്ട, ഗ്രാമ്പു ഏലക്ക ,ജീരകം ആവിശ്യത്തിന്
വെള്ളം – 4 കപ്പ്
ആദ്യം മസാല ഉണ്ടാക്കാം
മീനിൽ കാൽ tsp മഞ്ഞൾപൊടി യും ഉപ്പും ചേർത്ത അര മണിക്കൂർ മാറ്റി വെക്കുക.
ഒരു പാനിൽ ഓയിൽ ഒഴിച്ച അതിലേക് മീൻ ഇട്ടു വറുത്ത കോരുക. ശേഷം ഇതേ ഓയിൽ ഇത് തന്നെ സവാള ഇട്ടു വഴറ്റുക. ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി ഇട്ടു നന്നായി വഴറ്റുക. ഇതിലേക്കു മഞ്ഞൾപൊടി കുരുളക്പൊടി ഗരം മസാലപ്പൊടി തൈര് , ഉപ്പു ചേർത്ത ഇളക്കി ഫ്രൈ ആക്കിയ മീൻ കൂടെ ഇട്ടു നന്നായി യോചിപ്പിച്ചു അര ഗ്ലാസ് വെള്ളം കൂടെ ഒഴിച്ചു തീ കുറച്ചു വച്ച വറ്റിച്ചു എടുക്കുക. കുറുകി വർക്കുംബ്ബോൾ മല്ലിയില പൊതീന ഇട്ടു കൊടുക്കാം. മസാല റെഡി.
മറ്റൊരു പാനിൽ നെയ് ഒഴിച്ചു അതിലേക് പട്ട ഗ്രാമ്പു ഏലക്ക ജീരകം ഇട്ടു കൊടുക്കാം. ഇതിലേക്കു 4 കപ്പ് ചൂട് വെള്ളം ഒഴിച്ച് 2 കപ്പ് അരി കഴുകി ഇതിലേക്കു ഇട്ടു കൊടുക്കുക. ആവിശ്യത്തിന് ഉപ്പും ചേർത്തു തീ കുറച്ചു വച്ച് വെള്ളം വറ്റിച്ചു എടുക്കണം.
ദം ഇടാൻ
ഒരു അടി കട്ടിയുള്ള പാനിൽ ആദ്യം നെയ് തേച്ചു ചൂടാക്കി , ഇതിലേക്കു പകുതി റൈസ് ചേർത്തു അതിന്റെ മുകളിൽ മസാല ഇട്ടു അതിന്റെ മുകളിൽ വാക്കിയുള്ള റൈസ് കൂടെ ഇടണം. മല്ലിയില പൊതീന ഫ്രൈ ആക്കിയ മുന്തിരി അണ്ടിപ്പരിപ് ഇട്ടു അലങ്കരിച്ചു ചെറിയ തീയിൽ 20 മിനിറ്റ് ദം ഇടം. ശേഷം ഇറക്കി വച്ചു മിക്സ് ആക്കി സെർവിങ് ഡിഷ് ലേക്ക് മാറ്റം.

Tags