കണ്ടൻസിഡ് മിൽക്ക് കേക്ക്

vanila cake
vanila cake

ആവശ്യമുള്ള സാധനങ്ങൾ

കണ്ടൻസ്‍ഡ് മിൽക്ക് - 400 ഗ്രാം
മുട്ട- നാലെണ്ണം
മൈദ- ഒരു കപ്പ്
ബേക്കിംഗ് പൗഡർ- അര ടീസ്പൂൺ
ബട്ടർ ഉരുക്കിയത്- 50 ഗ്രാം
ബട്ടർ- ഒരു ടേബിൾ സ്പൂൺ
ഐസിംഗ് ഷുഗർ- കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

ഓവൻ 175 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കിയിടുക. ബേക്കിംഗ് ഡിഷിൽ മയംപുരട്ടി മൈദ തട്ടി വയ്ക്കുക. എല്ലാ ചേരുവകളും ഒന്നിച്ചാക്കി നന്നായി അടിച്ച് യോജിപ്പിച്ചുവയ്ക്കുക. തയാറാക്കിയ കൂട്ട് ബേക്കിങ് ഡിഷിൽ ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. മുകളിൽ ഐസിംഗ് ഷുഗർ വിതറി അലങ്കരിക്കാം

tRootC1469263">

Tags