കാപ്പിപ്പൊടി കട്ടയാകാറുണ്ടോ? ഈ ചെറിയ ട്രിക്ക് അറിയാമോ?

coffee powder

രാവിലത്തെ ഒരു കപ്പ് ചായയ്ക്കും കാപ്പിക്കും വേണ്ടി അടുക്കളയിൽ എപ്പോഴും കരുതിവയ്ക്കുന്നവയാണ് ചായപ്പൊടിയും കാപ്പിപ്പൊടിയും. എന്നാൽ ഇവ സൂക്ഷിക്കുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് പൊടി കട്ടപിടിക്കുന്നത്. പ്രത്യേകിച്ച് കാപ്പിപ്പൊടി ഈർപ്പം തട്ടിയാൽ പെട്ടെന്ന് കട്ടപിടിക്കാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് കുപ്പികളിലോ ചില്ലുകുപ്പികളിലോ സൂക്ഷിച്ചാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാകാം. കാപ്പിപ്പൊടി കട്ടപിടിക്കാതിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

ഇത്തരത്തിൽ കട്ട പിടിച്ച കാപ്പിപ്പൊടി കളയുകയാണ് പലരും ചെയ്യുന്നത്. എന്നാലിനി അങ്ങനെ കട്ട പിടിച്ച കാപ്പിപ്പൊടി കളയേണ്ടെന്നാണ് പറഞ്ഞുവരുന്നത്. കട്ട പിടിച്ച കാപ്പിപ്പൊടി പഴയ രീതിയിലാക്കാൻ എളുപ്പവഴികളുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ രസകരമായി ഉയരുന്ന ചർച്ചകൾ. അതിൽ ഏറ്റവും കൂടുതൽ ആളുകകൾ ഇഷ്ടപ്പെട്ട ഒരു എഴുപ്പവഴി പരിചയപ്പെടാം. കട്ട പിടിച്ച കുപ്പി കുറച്ചു സമയത്തേക്ക് മൈക്രോവേവിൽ വയ്ക്കാം. അല്ലെങ്കിൽ കുറച്ചുനേരം കുപ്പി ചൂടുവെള്ളത്തിലും ഇട്ടുവയ്ക്കാം. ഇത് കട്ട മാറി വരാൻ സഹായിക്കും. ശേഷം ഇത് പുറത്തെടുത്ത് മിക്സിയിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്. അതുപോലെ കാപ്പിപ്പൊടി ചില്ലുകുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കട്ട പിടിക്കാതെയിരിക്കുമെന്നും പറയുന്നുണ്ട്.

Tags