സാധാരണ രസം കുടിച്ചു മടുത്തോ? എങ്കിൽ ഇനി തനത് മലബാർ ശൈലിയിൽ തേങ്ങാപാൽ രസം പരീക്ഷിക്കൂ

coconutmilkrasam

വെളുത്തുള്ളി 5 അല്ലി
ജീരകം 1 tsp
കുരുമുളക് 1 tsp
കുഞ്ഞുള്ളി 3
ഇതെല്ലാം കൂടി മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.
പുളി വെള്ളം (ചെറിയ നാരങ്ങ വലുപത്തിൽ പുളി കുത്തിർത്തി എടുത്തുവക്കുക )
വെള്ളം 2 cup
മല്ലിയില ഒരു പിടി 
മഞ്ഞൾപൊടി 1/2 tsp 
ഉപ്പ്
കട്ടിയുള്ള തേങ്ങാപാൽ 1/2 cup
വെളിച്ചെണ്ണ 1 tbsp 
രസം തയ്യാറാക്കുന്ന പാത്രത്തിലേക്കു എണ്ണ ഒഴിച്ച് ഇതിലേക്ക് ചതച്ചുവച്ച mix ചേർക്കുക. നന്നായി ഇളക്കി മൂത്തു വരുമ്പോൾ ഇതിലേക്ക് പുളി വെള്ളം ചേർക്കുക.തിളക്കുമ്പോൾ വെള്ളം ചേർത്ത് മല്ലിയിലയും. മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. തിളച്ചു വരുമ്പോൾ തേങ്ങാപാൽ ചേർക്കുക തീ ഓഫ്‌ ചെയ്യുക ( തിളക്കേണ്ട ആവശ്യം ഇല്ല )
താളിക്കാൻ 
വെളിച്ചെണ്ണ 1 tbsp
കടുക് 1/2 tsp
ഉലുവ 1/4 tsp
വറ്റൽ മുളക് 3
കായം 1/4 tsp
കറിവേപ്പില 
ഒരു പാനിൽ  എണ്ണ ഒഴിച്ച് കടുകുചേർക്കുക. പൊട്ടിവരുമ്പോൾ തീ ചെറുതാക്കി വറ്റൽ മുളക് ഉലുവ, കായം, കറിവേപ്പില എന്നിവ ചേർത്ത് മൂത്തുവരുമ്പോൾ ഇത് രസത്തിലേക്കു ചേർത്ത് കൊടുക്കുക

Tags