തേങ്ങാ കൊത്തിട്ട നാടൻ ബീഫ് വരട്ടിയത് തയ്യാറാക്കിയാലോ ?

beef ularthiyath
beef ularthiyath

ചേരുവകൾ

ബീഫ് – 1 കിലോ
ചെറിയ ഉള്ളി ചതച്ചത് – 1 കപ്പ്
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് – 6 സ്പൂൺ
പച്ചമുളക് – 3 എണ്ണം
വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ
മുളകുപൊടി – 3 ടേബിൾ സ്പൂൺ
മല്ലിപൊടി – 4 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
കടുക്- 1 ടീസ്പൂൺ
വറ്റൽ മുളക് – 6 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തേങ്ങാക്കൊത്ത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി, മുളക് പൊടി, മല്ലിപൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി തിരുമ്മി യോജിപ്പിക്കണം.

ഇത് കുക്കറിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക. 3 വിസിൽ വരുമ്പോൾ തീ ഓഫ് ചെയ്യാം.

ചെറുതീയിൽ പാൻ ചൂടാക്കുക.

ചൂടായ പാനിൽ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റൽമുളക്, കറിവേപ്പില, എന്നിവ ഇടണം.

ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫും തേങ്ങാക്കൊത്തും ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക.

ഇത് ഡ്രൈ ആയി വരുമ്പോൾ അൽപം എണ്ണ തൂവി മല്ലിയില വിതറി തീ ഓഫ് ചെയ്യാം.
 

Tags