ചായ പ്രേമികൾക്കായി ഒരു പുതിയ രുചി

coconuttea

 ചേരുവകൾ

വെള്ളം- രണ്ട് കപ്പ്
കറുവാപ്പട്ട- ഒരു കഷ്ണം
തക്കോലം- ഒന്ന്
ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- രണ്ടെണ്ണം
ടീ ബാഗ്- രണ്ടെണ്ണം
തേങ്ങാപ്പാൽ- മുക്കാൽ കപ്പ്
പഞ്ചസാര – ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തിൽ തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയിട്ട് തിളപ്പിക്കുക. ശേഷം തീ കുറച്ച് അഞ്ച് മിനിട്ട് വെച്ച് അടുപ്പിൽനിന്നിറക്കാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിറ്റ് വെയ്ക്കുക. മറ്റൊരു സോസ്പാനിൽ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോൾ അടുപ്പിൽ നിന്നിറക്കാം. ചായയിൽനിന്ന് ടീബാഗ് എടുത്തുമാറ്റി കറുവാപ്പട്ടയിടുക. അരിച്ചശേഷം കപ്പുകളിലേക്ക് പകരാം. തേങ്ങാപ്പാൽ നന്നായി അടിച്ച്, ചായയ്ക്ക് മുകളിലൊഴിക്കാം.

tRootC1469263">

Tags