തേങ്ങാ പാല്‍ കൊണ്ട് ഉഗ്രനൊരു ചായ
Dec 31, 2025, 13:50 IST
തേങ്ങാപാല്‍ - അര കപ്പ്
വെള്ളം - ഒരു കപ്പ്
കറിവാപ്പട്ട - ഒരു കഷണം
ഗ്രാമ്പൂ- 2
ഏലയ്ക്കാ- 1
ടീ ബാഗ് - 1
പഞ്ചസാര- ഒരു സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളത്തില്‍ ഗ്രാമ്പു ഏലയ്ക്ക എന്നിവയിട്ട് തിളപ്പിക്കുക. ശേഷം തീ കുറച്ച് വച്ച് മൂന്നോ നാലോ മിനിറ്റ് തിളപ്പിക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിറ്റ് കൂടി വയ്ക്കുക. ഒരു പാത്രത്തില്‍ തേങ്ങാപാലും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ തീ ഓഫ് ചെയ്യുക. ശേഷം ചായയില്‍ നിന്ന് ടീ ബാഗ് എടുത്തു മാറ്റി കറുവപ്പട്ടയിടുക. അരിച്ച ശേഷം ഗ്ലാസിലേക്ക് ഒഴിക്കുക. തേങ്ങാ പ്പാല്‍ നന്നായി അടിച്ച് ചായക്ക് മുകളില്‍ ഒഴിച്ചു കൊടുക്കു. സൂപ്പര്‍ കോക്കനട്ട് ടീ
റെഡി.
.jpg)


