നാവിൽ വെള്ളമൂറും തേങ്ങാപ്പാലിൽ തിളപ്പിച്ച കരിമീൻ കറി

karimeen

തയ്യാറാക്കുന്ന വിധം 

വൃത്തിയാക്കിയ മീനിലേക്കു പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, 1/2 ടീസ്പൂൺ ലെമൺ ജ്യൂസ് പേസ്റ്റ് പരുവത്തിലാക്കിയത് മീനിൽ തേച്ചു പിടിപ്പിച്ച് അൽപ നേരം വയ്ക്കുക. ഒരു ഫ്രൈയിങ് പാൻ എടുത്ത് എണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ ഷാലോ ഫ്രൈ ചെയ്തെടുക്കാം.

അതേ പാനിൽ തന്നെ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഒന്നു മൂപ്പിക്കുക. വല്ലാതെ ഫ്രൈ ആവാതെ നോക്കണം. സവാള വഴന്നു കഴിയുമ്പോൾ ഇതിലേക്ക് തക്കാളി ചേർക്കുക. 

സവാളയും തക്കാളിയും നന്നായി വഴന്നു കഴിയുമ്പോൾ മീൻ ചേർത്ത് വേവിക്കാം.സവാളയും തക്കാളിയും നന്നായി വഴന്നു കഴിയുമ്പോൾ മീൻ ചേർത്ത് വേവിക്കാം.മസാലയിൽ മീൻ നന്നായി യോജിപ്പിച്ച് എടുക്കാം.

മസാലയിൽ മീൻ സെറ്റായി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് ചെറിയ തിള വരുമ്പോൾ ഓഫാക്കാം. തേങ്ങാപ്പാലിൽ തിളപ്പിച്ച കരിമീൻ കറി തയ്യാർ.

Tags