ചപ്പാത്തിക്കും പത്തിരിക്കുമൊപ്പം അടിപൊളി വിഭവം
Oct 30, 2026, 15:51 IST
ചേരുവകൾ:
ചിക്കൻ – അര കിലോ
ഒന്നാം പാൽ – അര കപ്പ്
രണ്ടാം പാൽ – 1 കപ്പ്
സവാള – 2 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി
കറിവേപ്പില, ഉപ്പ്
തേങ്ങാപ്പാൽ കോഴി കറി തയ്യാറാക്കുന്ന വിധം:
ചട്ടിയിൽ എണ്ണയൊഴിച്ച് സവാളയും ഇഞ്ചി വെളുത്തുള്ളിയും വഴറ്റുക.
തക്കാളിയും മസാലപ്പൊടികളും ചേർക്കുക.
ചിക്കൻ ചേർത്ത് നന്നായി ഇളക്കുക.
രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് ചിക്കൻ വേവിക്കുക.
അവസാനം ഒന്നാം തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കാതെ വാങ്ങിവെക്കുക.
.jpg)

