നാടൻ തേങ്ങ അരച്ച ഞണ്ട് കറി ഇനി വീട്ടിൽ തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ
• ഞണ്ട് (വൃത്തിയാക്കിയത്) - 1 kg
• സവാള - 1 എണ്ണം
• തക്കാളി - 1 വലിയ കഷ്ണം
• പച്ചമുളക് - 5 എണ്ണം
• ഇഞ്ചി (പൊടിയായി അരിഞ്ഞത്) - 1 കഷ്ണം
• മുളക്പൊടി - 1 Tbsp
• മഞ്ഞൾപ്പൊടി - 1/2 tsp
• മല്ലിപ്പൊടി - 3/4 Tbsp
• ഉപ്പ് - 1 tsp
• പുളിവെള്ളം - 2 Tbsp
• വെള്ളം - 1 ഗ്ലാസ്
• കറിവേപ്പില - ആവശ്യത്തിന്
അരപ്പിനായി
• തേങ്ങ - 2 കപ്പ്
• ചെറിയ ഉള്ളി - 5 എണ്ണം
• ചെറിയ ജീരകം - 1 tsp
• തക്കാളി (ഞണ്ടിൽ ചേർത്ത് വേവിച്ചത്)
തയ്യാറാക്കുന്ന വിധം
1. വേവിക്കാൻ: ഒരു മൺചട്ടിയിൽ വൃത്തിയാക്കിയ ഞണ്ട്, സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, പുളിവെള്ളം, വെള്ളം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക.
2. അരപ്പ് തയ്യാറാക്കാൻ: മിക്സിയിൽ തേങ്ങ, ചെറിയ ഉള്ളി, ചെറിയ ജീരകം എന്നിവ എടുക്കുക. കറിയിൽ ചേർത്ത് വേവിച്ച തക്കാളി കഷ്ണങ്ങൾ കൂടി ഇതിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക.
3. യോജിപ്പിക്കാൻ: തയ്യാറാക്കിയ അരപ്പ് വെന്ത ഞണ്ടിലേക്ക് ചേർത്തിളക്കി നന്നായി തിളപ്പിക്കുക.
താളിക്കാൻ
ഒരു പാനിൽ 1 Tbsp എണ്ണ ചൂടാക്കി 1/2 tsp കടുക് പൊട്ടിക്കുക. അതിലേക്ക് 2 ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക.
.jpg)

