ഞൊടിയിടയില്‍ മീന്‍ വൃത്തിയാക്കാന്‍ എളുപ്പവിദ്യ
മീന്‍ വൃത്തിയാക്കുമ്പോള്‍ ചെതുമ്പല്‍ കളയുകയെന്നതാണ് ഏറ്റവും വലിയ പണി.എത്ര കഴുകി വൃത്തിയാക്കിയാലും ചിലപ്പോള്‍ അഴുക്കുകളുണ്ടാകും. െചതുമ്പല്‍ തെറിക്കാതെ മത്തി വൃത്തിയാക്കാനായി ഒരു വലിയ പാത്രവും കൈ മുങ്ങും വിധത്തില്‍ വെള്ളവും മാത്രം മതി. വെള്ളത്തില്‍ വച്ച് തന്നെ മീന്‍ വെട്ടിയെടുക്കുകയാണെങ്കില്‍ ചെതുമ്പല്‍ തെറിക്കുന്ന പ്രശ്‌നം പരിഹരിക്കാം.
മീനിലെ മുഴുവന്‍ അഴുക്കിനെയും പുറത്തെടുക്കാനും വഴിയുണ്ട്. വെട്ടിയെടുത്ത മീന്‍ നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. മീനുകള്‍ മുങ്ങും വിധത്തില്‍ വെള്ളമൊഴിക്കണം. അതിലേക്ക് ഉപ്പും ചേര്‍ത്ത് കൊടുക്കുക.
തുടര്‍ന്ന് തിരിച്ചും മറിച്ചും ഇട്ടുകൊടുക്കണം. 15 മിനിറ്റിന് ശേഷം വെള്ളത്തില്‍ നിന്നെടുത്ത് ഒരു തവണ കൂടി കഴുകുക. ഉപ്പിന് പകരം വിനാഗിരിയും ഇത്തരത്തില്‍ ഉപയോഗിക്കാം.