കരിമീൻ വൃത്തിയാക്കാൻ എളുപ്പവഴി

These districts produce the best karimeen in Kerala


കരിമീൻ എത്രയൊക്കെ ക്ലീൻ ചെയ്‌താലും അതിന്റെ പുറമെയുള്ള കറുത്ത വരകളും പൊട്ടുകളും എളുപ്പത്തിൽ പോവില്ല. അതിനായി കല്ലിൽ ഉരച്ചെടുക്കണം. എന്നാൽ ഇനി കരിമീൻ വൃത്തിയാക്കാൻ കല്ലിൽ ഉരച്ചു കഴുകേണ്ട. അതിനുള്ള എളുപ്പമാർഗം ഇതാ.

കരിമീനിന്റെ ചെതുമ്പൽ കളഞ്ഞ ശേഷം ഒരു ചട്ടിയിൽ ഒരു നാരങ്ങ വലുപ്പത്തിലുള്ള പിഴുപുളി പിഴിഞ്ഞ വെള്ളത്തിൽ കരിമീൻ പത്തു മിനിട്ട് ഇട്ടു വയ്ക്കുക. അതിനു ശേഷം കത്തി കൊണ്ട് ചെറുതായി ചുരണ്ടുമ്പോൾ തന്നെ അതിലുള്ള കറുത്ത വരകളും കുത്തുകളും പൂർണമായി മാറിക്കിട്ടും. അതിനു ശേഷം നല്ല രുചികരമായ രീതിയിൽ കരിമീൻ കറിവയ്ക്കാവുന്നതാണ്.

Tags