അല്പം എരിവും ഒത്തിരി രുചിയും; മലബാറി കക്കയിറച്ചി മസാല

 Clam Meat Curry


ആവശ്യമായ സാധനങ്ങൾ
കക്കയിറച്ചി (മസിൽസ്) – 500 ഗ്രാം
ചെറിയ ഉള്ളി – 10 മുതൽ 15 വരെ
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 5 പല്ല്
പച്ചമുളക് – 2
തക്കാളി – 1
മുളകുപൊടി – 1½ ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
കുടംപുളി – 2 കഷണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കക്കയിറച്ചി നന്നായി വൃത്തിയാക്കി കഴുകി വയ്ക്കുക.
തേങ്ങ ചെറുതായി വറുത്ത് അരച്ചെടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയ്ക്കുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ചേർത്ത് ചെറുതീയിൽ വഴറ്റുക.
ഇതിലേക്ക് കക്കയിറച്ചി ചേർത്ത് ഇളക്കുക.
കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
അവസാനം അരച്ച തേങ്ങയും കുരുമുളകുപൊടിയും ചേർത്ത് കുറച്ച് സമയം തിളപ്പിക്കുക.
കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും മുകളിൽ ഒഴിച്ച് ഓഫ് ചെയ്യുക.
 

Tags