ചോറിനൊപ്പം ചമ്മന്തിക്ക് പകരം ഈ തക്കാളി ചട്ണി പരീക്ഷിക്കൂ

chutney


ആവശ്യമുള്ള സാധനങ്ങൾ:
തക്കാളി - 3 എണ്ണം (നന്നായി പഴുത്തത്)
സവാള - 2 എണ്ണം
വറ്റൽമുളക് - 4-5 എണ്ണം (എരിവ് അനുസരിച്ച്)
കാശ്മീരി മുളക് - 2 (നല്ല കളർ കിട്ടാൻ)
വെളുത്തുള്ളി - 4-5 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം
ഉഴുന്ന് - 1 ടീസ്പൂൺ
വാളൻപുളി - ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിൽ
ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്
 തയ്യാറാക്കുന്ന വിധം:
 ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉഴുന്നും വറ്റൽമുളകും ഇട്ടു മൂപ്പിക്കുക.
 ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
 സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളിയും ആവശ്യത്തിന് ഉപ്പും, പുളിയും ചേർക്കുക. തക്കാളി നന്നായി വെന്ത് ഉടയുന്നത് വരെ വേവിക്കണം.
 ശേഷം തീ ഓഫ് ചെയ്ത് ഇത് നന്നായി തണുക്കാൻ അനുവദിക്കുക.
 ചൂടാറിയ ശേഷം മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
 അവസാനം എണ്ണയിൽ കടുകും, കറിവേപ്പിലയും, ഉഴുന്നും താളിച്ച് ചട്ണിയിലേക്ക് ഒഴിക്കുക.
ഇത്രയേ ഉള്ളൂ! രുചികരമായ തക്കാളി ചട്ണി റെഡി

Tags