ക്രിസ്മസ് ഓർമ്മകളിലേക്ക്: വീട് നിറയും പ്ലം കേക്കിന്റെ മണം!

To Christmas memories: The house will be filled with the smell of plum cake!
To Christmas memories: The house will be filled with the smell of plum cake!

ചേരുവകൾ

മുന്തിരി വൈൻ – 150 മില്ലി

കറുത്ത മുന്തിരി(ഉണങ്ങിയത്)- 1/2 കിലോ

ഇഞ്ചി ഉണക്കിയത് – 50 ഗ്രാം

ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.

പഞ്ചസാര – 50 ഗ്രാം

ചെറുനാരങ്ങയുടെ തൊലി

ജാതിക്കാപ്പൊടി – 10 ഗ്രം

ഉപ്പ് – 5 ഗ്രാം

ചെറുനാരങ്ങ നീര്

തേൻ – 25 മില്ലി

റം – 100 മില്ലി

കേക്ക് മിക്സ് ചെയ്യാൻ

tRootC1469263">

ബട്ടർ – 250 ഗ്രാം

പഞ്ചസാര – 250 ഗ്രാം

മൈദ – 250 ഗ്രാം(1 ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്തത്)

മുട്ട – ആറ് എണ്ണം.

പഞ്ചസാര കരിച്ചത് – 20 ഗ്രാം

തയ്യാറാക്കുന്ന വിധം

2 കിലോ പ്ലം കേക്ക് തയ്യാറാക്കാനുള്ള ചേരുവകളാണ് മേൽ പറഞ്ഞിരിക്കുന്നത്. ഫ്രൂട്ട് മിക്സിംഗ് ആണ് കേക്ക് ഉണ്ടാക്കുന്നതിനുള്ള ആദ്യ സ്റ്റേജ്. ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് മുന്തിരി വൈൻ , 50 ഗ്രാം പഞ്ചസാര, 5 ഗ്രാം ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത് ( ഇഞ്ചിയും ഓറഞ്ച് തൊലിയും പഞ്ചസാരപ്പാനിയിൽ വേവിച്ച് ഉണക്കി പൊടിച്ചത് ഉപയോഗിക്കുക)ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, ഉണങ്ങിയ കറുത്ത മുന്തിരി, ഒരു ചെറുനാരങ്ങയുടെ നീര്, തേൻ എന്നിവ നന്നായി ചൂടാക്കുക. വൈൻ വറ്റി ലായനി കട്ടിയായി വരുമ്പോൾ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോൾ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, 100 മില്ലി റം എന്നിവ ചേർത്ത്  ഇളക്കി മാറ്റി വയ്ക്കുക.

ഇനി കേക്കിൻറെ1 മിക്സ് തയ്യാറാക്കാം. 250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടർ എന്നിവ ചേർത്ത്  നന്നായി മിക്സ് ചെയ്യുക. അവ ക്രീം പരുവത്തിലാകുമ്പോൾ മുട്ടകൾ ഓരോന്നായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക് പഞ്ചസാര കരിച്ചത് ചേർക്കുക. പഞ്ചസാര വെള്ളം ചേർത്ത്  നല്ലവണ്ണം ചൂടാക്കി കരിച്ചെടുക്കുക. കേക്കിന് കളർ നൽകാനാണ് ഇത് ചേർക്കുന്നത്. ഓരോ ചേരുവകൾ ചേർക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാൽ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാൻ കാരണമാകും. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ് , കേക്ക് മിക്സിലേയ്ക്ക് ചേർക്കുക.ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത്  മൈദ കൂടി കേക്ക് മിക്സിൽ ചേർത്ത്  ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. 150 ഡിഗ്രി ചൂടുള്ള കനൽ നിറച്ച ചൂളയിലാണ് ഇവിടെ കേക്ക് തയ്യാറാക്കുന്നത്. ചൂളയില്ലെങ്കിൽ മൈക്രോവേവ് അവനിലോ, ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടിൽ കേക്ക് തയ്യറാക്കാവുന്നതാണ്. ഒന്നര മണിക്കൂർ സമയം വേണം കേക്ക് ബേയ്ക്കാവാൻ. തണുത്തതിനു ശേഷം മുറിച്ച് വിളമ്പാം
 

Tags