ചൂര മീനിന്റെ രുചി ഇരട്ടിയാക്കുന്ന നാടൻ മസാലക്കൂട്ട്

choora vattichathu

ചേരുവകൾ
ചൂര മീൻ – 1/2 കിലോ (വൃത്തിയാക്കി കഴുകിയത്)
വെളുത്തുള്ളി – 10 മുതൽ 12 വരെ അല്ലി
ചെറിയ ഉള്ളി (ചുമന്നുള്ളി) – 10 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
പച്ചമുളക് – 4 എണ്ണം
തക്കാളി – 1 എണ്ണം (അരിഞ്ഞത്)
കുടംപുളി – 2 മുതൽ 3 എണ്ണം വരെ (കഴുകി കുതിർത്തത്)
മുളകുപൊടി – 4 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടീ സ്പൂൺ
മഞ്ഞൾപ്പൂടി – 1/2 ടീ സ്പൂൺ
ഉലുവപ്പൊടി – 1/4 ടീ സ്പൂൺ
വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
കടുക് / ഉലുവ – 1/4 ടീ സ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

ചൂര വറ്റിച്ചത്  തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: മസാല കൂട്ടും ചതച്ചെടുക്കലും
കുടംപുളി അല്പം വെള്ളത്തിൽ കഴുകി കുതിരാൻ മാറ്റി വെക്കുക.
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവയെല്ലാം കൂടി ചതച്ചെടുക്കുക.
ഒരു ചെറിയ പാത്രത്തിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൂടി എന്നിവ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വെക്കുക.
സ്റ്റെപ്പ് 2: ഗ്രേവി തയ്യാറാക്കൽ
ഒരു മൺചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ 1/4 ടീ സ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക.
ഉലുവ പൊട്ടി കഴിഞ്ഞാൽ ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക് കൂട്ട് ചേർത്ത് 5-6 മിനിറ്റ് നന്നായി വഴറ്റുക.
തീ നന്നായി കുറച്ചുവെച്ച ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേക്ക് ചേർക്കുക. ഒപ്പം അരിഞ്ഞു വെച്ച തക്കാളിയും ചേർക്കുക.
മസാലയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞു വരുന്ന പരുവം വരെ നന്നായി വഴറ്റുക.
സ്റ്റെപ്പ് 3: മീൻ വേവിക്കൽ
5. മസാല നന്നായി വഴന്നു കഴിയുമ്പോൾ ആവശ്യത്തിന് ചൂടുവെള്ളവും, പാകത്തിന് ഉപ്പും, കുതിർത്തു വെച്ചിരിക്കുന്ന കുടംപുളിയും ചേർത്ത് നന്നായി തിളപ്പിക്കുക.
6. ചാറ് നന്നായി തിളച്ചു കുറുകി വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന ചൂര മീൻ കഷ്ണങ്ങളും കറിവേപ്പിലയും ചേർക്കുക.
7. പാത്രം അടച്ചുവെച്ച് ചെറിയ തീയിൽ മീൻ വേവിച്ചെടുക്കുക.
8. മീൻ വെന്തു ചാറ് നല്ലതുപോലെ കുറുകി വരുമ്പോൾ 1/4 ടീ സ്പൂൺ ഉലുവപ്പൊടി കൂടി മുകളിലായി വിതറി തീ ഓഫ് ചെയ്യാം.
ചൂടുള്ള ചോറിനൊപ്പമോ കപ്പയ്ക്കൊപ്പമോ കഴിക്കാൻ ഏറ്റവും മികച്ച നാടൻ ചൂര വറ്റിച്ചത് തയ്യാർ!

Tags