നാടൻ രുചിയിൽ ചോലെ മസാല

Chole Masala

ആവശ്യമായ ചേരുവകൾ

    വെള്ളക്കടല – 1 കപ്പ്

    സവാള – 2 എണ്ണം

    തക്കാളി – 2 എണ്ണം

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

    പച്ചമുളക് – 2 എണ്ണം

    മുളകുപൊടി – 1 ടീസ്പൂൺ

    മല്ലിപ്പൊടി – 2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    ചോലെ മസാല – 1 ടേബിൾ സ്പൂൺ

    ജീരകം – ½ ടീസ്പൂൺ

    എണ്ണ – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    മല്ലിയില – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

    ആദ്യം വെള്ളക്കടല 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.

    ശേഷം പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കടല നന്നായി വേവിച്ചെടുക്കുക.

    ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക.

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.

    ഇനി അരച്ചെടുത്ത തക്കാളി ചേർത്ത് നന്നായി വേവിക്കുക.

    മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചോലെ മസാല, ഗരം മസാല എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റുക.

    ഇതിലേക്ക് വേവിച്ച കടലയും ആവശ്യത്തിന് കടല വേവിച്ച വെള്ളവും ചേർക്കുക.

    കുറഞ്ഞ തീയിൽ 10–15 മിനിറ്റ് തിളപ്പിക്കുക. ഗ്രേവി കുറുകി മസാല കടലയിൽ നന്നായി പിടിച്ചാൽ തീ ഓഫ് ചെയ്യാം.

    മല്ലിയില വിതറി അലങ്കരിക്കുക.

Tags