കറുത്ത ഗ്രാമ്പൂ ചേർക്കാതെ ഉണ്ടാക്കാം തനി നോർത്ത് ഇന്ത്യൻ ചോളെ മസാല
വെളുത്ത കടല - 1 1/4 കപ്പ്
തക്കാളി - 2
സവാള - 2
പച്ചമുളക് - 2 എണ്ണം
ചോള മസാല പൌഡർ - 2 ടീ സ്പൂൺ
ഗരം മസാല - 1 ടീ സ്പൂൺ
മുളക് പൊടി - എരുവിനനുസരിച്ചു
ആംചൂർ പൌഡർ - 1/2 ടീ സ്പൂൺ
ജീരകം - 1 ടീസ്പൂൺ
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1 ടീ സ്പൂൺ
കസൂരി മേഥി - 1 ടേബിൾ സ്പൂൺ
ഉപ്പ് , എണ്ണ
tRootC1469263">കടല 7-8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം അല്പം ഉപ്പ് ചേർത്ത് പ്രെഷർ കുക്കറിൽ വേവിച്ചെടുക്കുക
തക്കാളി മുഴുവനോടെ കുക്കറിൽ വേവിച്ചു അരച്ചെടുക്കുക
ചൂടായ ചീനച്ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് അതിൽ ജീരകവും പച്ചമുളക് കീറിയതും ഇട്ടു മൂപ്പിക്കുക
ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റും സവാളയും ചേർത്ത് ഒന്ന് വഴറ്റുക
സവാളക്ക് മയം വന്നാൽ അതിലേക്കു അരച്ച് വച്ച തക്കാളിയും ഗരം മസാലയും ചോള മസാലയും മുളക് പൊടിയും ചേർത്തിളക്കി 7-8 മിനിട്ട് ചെറുതീയിൽ പാകം ചെയ്യുക.
ഇതിലേക്ക് വേവിച്ച കടലയും 1/4 കപ്പ് വെള്ളവും പാകത്തിന് ഉപ്പും കസൂരി മേധിയും ചേർത്ത് അൽപ നേരം കൂടി പാകം ചെയ്തെടുക്കുക
ഇനി ആംചൂർ പൌഡർ ചേർത്ത് ഇളക്കി എടുക്കാം
കടലയ്ക്ക് കറുപ്പ് നിറം വേണമെന്നുണ്ടെങ്കിൽ വേവിക്കുന്ന കൂടെ ഒരു ടീ ബാഗ് ഇട്ടാൽ മതിയാകും
ആംചൂർ പൌടറിനു പകരം നാരങ്ങ നീര് ചേർത്താലും മതിയാകും
.jpg)


