ലഞ്ച് ബോക്സിലേക്ക് ഒരു വെറൈറ്റി ഐറ്റം ആയലോ..
ആവശ്യമായ ചേരുവകൾ
ഒരു മുട്ട
മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര
10 ഗ്രാം ബട്ടർ (അലിയിച്ചത്)
അര ടീസ്പൂൺ വാനില എസ്സെൻസ്
മുക്കാൽ കപ്പ് ഗോതമ്പ് പൊടി
രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൗഡർ
കാൽ ടീസ്പൂൺ ഉപ്പ്
മുക്കാൽ കപ്പ് വെള്ളം
ന്യൂടല്ല അല്ലെങ്കിൽ നട് ബട്ടർ (പുരട്ടാൻ)
തയ്യാറാക്കുന്ന വിധം (പാചകരീതി)
tRootC1469263">ആദ്യം ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.
അലിഞ്ഞ ബട്ടറും വാനില എസ്സെൻസും ചേർത്ത് വീണ്ടും ഇളക്കുക.
ഗോതമ്പ് പൊടി, കൊക്കോ പൗഡർ, ഉപ്പ് എന്നിവ അരിച്ച് ചേർത്ത് മിശ്രിതമാക്കുക.
വെള്ളം ചേർത്ത് ദോശമാവിന്റെ കട്ടിയിലേക്ക് യോജിപ്പിക്കുക.
നോൺ-സ്റ്റിക്ക് പാനിൽ അല്പം എണ്ണ തേച്ച് മാവ് ഒഴിച്ച് രണ്ട് വശവും ഒരു മിനിറ്റോളം വേവിക്കുക.
തയ്യാറായ ദോശ പുറത്തെടുത്ത്, അതിനകത്ത് ന്യൂടല്ല അല്ലെങ്കിൽ നട് ബട്ടർ പുരട്ടി ചുരുട്ടുക.
ഇതോടെ രുചികരമായ ചോക്ലേറ്റ് ദോശ തയ്യാർ!
.jpg)


