തയ്യാറാക്കാം ചോക്ലേറ്റ് സ്മൂത്തി

വേണ്ട ചേരുവകൾ...
ഓട്സ് 1/4 കപ്പ്
പഴം 1 എണ്ണം ( ചെറുത്)
ചിയ വിത്തുകൾ 1 ടീസ്പൂൺ കുതിർത്തത്
കൊക്കോ പൗഡർ അര ടീസ്പൂൺ
കാപ്പി പൊടി 1/4 ടീസ്പൂൺ
ബദാം 5 എണ്ണം
ഉണക്ക മുന്തിരി 7 എണ്ണം
പീനട്ട് ബട്ടർ 1 ടീസ്പൂൺ
പാൽ മുക്കാൽ കപ്പ്
പ്രോട്ടീൻ പൗഡർ അര ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരു മിക്സിയുടെ ജാറിലേക്കിട്ട് അടിച്ചെടുക്കുക. കുടിക്കുന്ന സമയത്ത് ഐസ് ക്യൂബ് ചേർക്കാവുന്നതും ആണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും ഈ സ്മൂത്തി സഹായിക്കും.