തയ്യാറാക്കാം ചോക്ലേറ്റ് റവ കേസരി

google news
kesari

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ പാൽ (1 കപ്പ്), കൊക്കോ പൗഡർ (1 to 2 tbsp), വെള്ളം (1 കപ്പ്) എന്നിവ നന്നായി മിക്സ് ചെയ്ത് ചെറുതീയിൽ തിളപ്പിക്കുക. ഇതിലേക്കു ചോക്ലേറ്റ് ചിപ്സ് (¼ കപ്പ്) അല്ലെങ്കിൽ ചോക്ലേറ്റ് ബാർ (4 ചെറിയ കഷ്ണം) ചേർക്കുക. ചോക്ലേറ്റ് അലിയുവോളം മിക്സ് ചെയ്തു മാറ്റിവെക്കുക. മറ്റൊരു പാനിൽ നെയ്യ് (2 tbsp) ചൂടാക്കി ഇതിലേക്കു ഒരു കപ്പ് റവ ചേർക്കുക. ചെറുതീയിൽ ചെറുതായി വറുക്കുക (ബ്രൗൺ നിറം ആകുവാൻ പാടില്ല). ഇതിൽ നേരത്തെ തയാറാക്കി വെച്ച ചോക്ലേറ്റ് പാൽ മിശ്രിതം ചേർത്ത് ചെറിയ തീയിൽ ഇളക്കുക (കട്ട കെട്ടാതെ).

ഇത് വറ്റി വരുമ്പോൾ പഞ്ചസാര ചേർക്കുക. ചെറു തീയിൽ പഞ്ചസാര അലിഞ്ഞു ഡ്രൈ പരുവം ആകും വരെ വഴറ്റുക. ഏലക്ക പൊടി (1 tsp) ചേർത്ത് നന്നായി യോജിപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്യുക. നെയ്യ് പുരട്ടിയ ഒരു പ്ലേറ്റിൽ മാറ്റി ഒരു സ്പൂൺ ഉപയോഗിച്ച് (കുറച്ചു നെയ്യ് പുരട്ടണം) നന്നായി പരത്തണം. ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക .

Tags